K Surendran says Janam TV is not a BJP Channel<br />ജനം ടിവി ബിജെപിയുടെ ചാനലേ അല്ലെന്നും ബിജെപിക്ക് അങ്ങനെയൊരു ചാനലേ ഇല്ലെന്നും സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജനം ടിവി കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചോദിച്ചപ്പോഴാണ് കെ സുരേന്ദ്രന്റെ പ്രതികരണം.